മരങ്ങാട്ടുപിള്ളി ലയണ്‍സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ കുര്യച്ചന്‍ കോരകുഴക്കല്‍ ദേശീയ പതാക ഉയര്‍ത്തി. ആഘോഷചടങ്ങില്‍ ക്ലബ് മെമ്പര്‍മാര്‍, ലയണ്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വ്യാപാരികള്‍ക്കും, യാത്രക്കാര്‍ക്കുമായി ലയണ്‍സ് ക്ലബ്ബ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് മുന്‍പില്‍ സ്ഥാപിച്ച വാട്ടര്‍കൂളറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി ഇമ്മാനുവേല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍, മെമ്പര്‍മാരായ ലിസി ജോര്‍ജ്, പ്രസീദ സജീവ്, ഉഷാ രാജു, ശാലു ബെന്നി സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, ലയണ്‍സ് ക്ലബ്ബ് മെമ്പര്‍മാരായ ജോ പ്രസാദ്, ഡോ. ഐ.കെ ജോസഫ്, സി.എം സണ്ണി, ജസ്റ്റിന്‍, ബെന്നി ജോര്‍ജ്, ജിമ്മി, മാത്യു, സോജന്‍, ജോഷി സക്കറിയാസ്, സിറിയക് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments