Breaking...

9/recent/ticker-posts

Header Ads Widget

വീട്ടില്‍ കയറി മര്‍ദ്ദിച്ച പോലീസുകാര്‍ക്തെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ



എഐടിയുസി തൊഴിലാളിയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. അമയന്നൂര്‍ സിവില്‍ സപ്ലൈസ് ഗോഡൗണിലെ തൊഴിലാളിയായ അയര്‍ക്കുന്നം ഇട്ടം പറമ്പില്‍ ഫുള്‍ജാന്‍ സീയൂസിനെയാണ് ശനിയാഴ്ച രാത്രി പോലീസ് മര്‍ദ്ദിച്ചത്. സഹോദരിയും ഭര്‍ത്താവുമായുള്ള വഴക്ക് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാന്‍ വീട്ടിലെത്തിയ അയര്‍ക്കുന്നം സ്‌റ്റേഷനിലെ 3 പോലീസുകാരാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ പുതുപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അന്യായയമായി വീട്ടില്‍ കയറി മര്‍ദ്ദിച്ച പോലീസുകാര്‍ക്തെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ മണ്ഡലം അസി.സെക്രട്ടറി സിബി താളിക്കല്ല് ആവശ്യപ്പെട്ടു.




Post a Comment

0 Comments