Breaking...

9/recent/ticker-posts

Header Ads Widget

ഹോം എഗെയ്ന്‍ പ്രോജക്ടിന് തുടക്കമായി



മാനസിക രോഗ പുനരധിവാസ രംഗത്ത് 24 വര്‍ഷം പിന്നിടുന്ന പാലാ മരിയസദനത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹോം എഗെയ്ന്‍ പ്രോജക്ടിന് തുടക്കമായി. രോഗം ഭേദമായിട്ടും വീടുകളിലേയ്ക്ക് മടങ്ങാന്‍ സാധിക്കാത്തവരെ പുനരധിവസിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. മീനച്ചില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഓര്‍ക്കിഡ് എന്ന ആദ്യവീട്ടില്‍ 20 പേരെയാണ് പുനരധിവസിപ്പിക്കുന്നത്. ചെന്നൈ ആസ്ഥാനമായ ബാനിയന്‍ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാനസികരോഗം ഭേദമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്ജ് പറഞ്ഞു. ഡിജോ കാപ്പന്‍, രാജി മാത്യു, സാജോ പൂവത്താനി, സണ്ണി വെട്ടം, പ്രോജക്ട് മാനേജര്‍ അലീന സന്തോഷ്, മാത്യു സുരേഷ് എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments