ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫയര്‍ അസോസിയഷന്‍ ഓഫ് കേരളാ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ഓഗസ്റ്റ് 17-ന് വൈകുന്നേരം 4 മണിക്ക് കാണക്കാരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ .ബിനീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജയ്‌സ് തോമസ് അധ്യക്ഷനായിരിക്കും. ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം സാജ് സുരേഷ് നിര്‍വഹിക്കും. കാരുണ്യ നിധി സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് നിര്‍വഹിക്കും. റഹിം കുഴിപ്പുറം മുഖ്യ പ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജയ്‌സ് തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച്. ഇക്ബാല്‍, ജില്ലാ സെക്രട്ടറി പ്രകാശ് ഞീഴൂര്‍, അനീഷ് മണി എന്നിവര്‍ പങ്കെടുത്തു.


.jpg)


0 Comments