പാലാ കിഴതടിയൂര്‍ ബൈപാസില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് വാഹന യാത്രികരേയും, കാല്‍നടയാത്രികരേയും വലയ്ക്കുന്നു. വെള്ളം ഒഴുകിപ്പോകേണ്ട പൈപ്പുകള്‍ ചെളി കയറി അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നത് പതിവാണ്. പൈപ്പുകള്‍ വൃത്തിയാക്കി വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.





0 Comments