സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് പാലാ സെന്റ് തോമസ് കോളേജില്‍ തുടക്കമായി. ഡല്‍ഹി സര്‍വകലാശാല ഹിന്ദി വിഭാഗം പ്രൊഫസറും പ്രസിദ്ധ ഹിന്ദി നിരൂപകനുമായ പ്രൊഫ. ഡോ. ബജരങ് ബിഹാരി തിവാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജയിംസ് ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍മാരായ ജോജി അലക്‌സ്, ഡോ. ഡേവിസ് സേവ്യര്‍ , ഐക്യു എ.സി കോര്‍ഡിനേറ്റര്‍ തോമസ് മാത്യു, ഡോ. കൊച്ചുറാണി ജോസഫ്, ഡോ.അനീഷ് സിറിയക്,ഡോ ഡിനിമോള്‍ എന്‍.ഡി എന്നിവര്‍ സംസാരിച്ചു. സെമിനാറിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കേരള സര്‍വകലാശാല ഹിന്ദി വിഭാഗം പ്രൊഫസര്‍ ഡോ.ആര്‍. ജയചന്ദ്രന്‍ പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളെ അധികരിച്ച് 40 ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.





0 Comments