പതിനേഴാമത് ഓള്‍ കേരള ഇന്റര്‍ ഡിസ്ട്രിക്ട് ക്ലബ്ബ് അത്ലറ്റിക് മീറ്റില്‍ 16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ കായിക താരങ്ങള്‍ക്കും കോച്ചുമാരായ അജിമോന്‍ കെ.എസിനും, ഡോ. തങ്കച്ചന്‍ മാത്യുവിനും സ്‌കൂളിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും പുറപ്പെട്ട വിജയാഘോഷയാത്രയെ മുനിസിപ്പല്‍ കോംപ്ലക്‌സിനു സമീപം പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസഫ് പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കായിക പ്രതിഭകള്‍ക്ക് പൂച്ചെണ്ട് നല്‍കി ആദരിച്ചു. തുടര്‍ന്ന് വിജയാഘോഷ റാലി റിവര്‍ വ്യൂ റോഡിലൂടെ കൊട്ടാരമറ്റം ജംഗ്ഷനിലെത്തി, തിരിച്ച് സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. കുട്ടികള്‍ക്ക് പരിശീലനം നല്‍കിയ കോച്ചുമാരായ അജിമോന്‍ കെ.എസിനേയും ഡോ.തങ്കച്ചന്‍ മാത്യുവിനേയും പൊന്നാടയണിയിച്ച് ആദരിച്ചു.





0 Comments