മാധ്യമ പ്രവര്‍ത്തകന്‍ എബി ജോണ്‍ തോമസിന്റെ 'ഇറങ്ങി പോകുന്നവര്‍ പാലിക്കേണ്ട മര്യാദകള്‍ ' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. കോട്ടയം പ്രസ് ക്ലബ്ബല്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരായ എം ആര്‍ രേണുകുമാറും കെ. രേഖയും ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. മുപ്പത്തിമൂന്ന് കവിതകളുടെ സമാഹാരമാണ് ഇറങ്ങി പോകുന്നവര്‍ പാലിക്കേണ്ട മര്യാദകള്‍ . പ്രണയവും വിഷാദവും പ്രമേയമാകുന്ന കവിതകളില്‍ പച്ചയായ ജീവിതാനുഭവങ്ങളും ചര്‍ച്ചയാവുന്നുണ്ട്. എബിയുടെ രണ്ടാമത്തെ കവിതാ സമാഹാരമാണ് ഇറങ്ങി പോകുന്നവര്‍ പാലിക്കേണ്ട മര്യാദകള്‍.


.jpg)


0 Comments