പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടന്നു. രാവിലെ 6.30 മുതല്‍ വൈകിട്ട് 7.30 വരെയായിരുന്നു ലക്ഷാര്‍ച്ചന ചടങ്ങുകള്‍ നടന്നത്. അഷ്ടദ്രവ്യഗണപതിഹോമം, പ്രസാദമൂട്ട്, വിശേഷാല്‍ ദീപാരാധന എന്നിവയും ഇതൊടൊപ്പം നടന്നു. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി മേല്‍ശാന്തി മഹേഷ് ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.





0 Comments