ആസാദി കാ അമൃത് മഹോല്‍സവത്തോട് അനുബന്ധിച്ച് പുന്നത്തുറ സെന്റ് തോമസ് എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ ടോജന്‍ തോമസ് നല്ലുവീട്ടില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി. ഓസ്സിയ അധ്യക്ഷയായിരുന്നു. .ഹെഡ്മിസ്ട്രസ്സ് സി. മിനിമോള്‍ ജോണ്‍, പിടിഎ പ്രസിഡന്റ് ഷിജോ തോമസ്, എം.പി.ടി.എ പ്രസിഡന്റ് ആന്‍സ് അനീഷ്, അഭിനവ് കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. പതാക വന്ദനം, ദേശഭക്തി ഗാനാലാപനം, വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു.


.jpg)


0 Comments