രാജീവ് ഗാന്ധിയുടെ 78-ാമത് ജന്മദിനം കോണ്‍ഗ്രസ് സദ്ഭാവന ദിനമായി ആചരിച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജന്മദിനാചരണ ചടങ്ങുകള്‍ നടന്നു. കാണക്കാരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജന്മദിനാചരണ ചടങ്ങുകള്‍ കെപിസിസി വൈസ് പ്രസിഡന്റ് വി. ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ പുഷ്പാര്‍ചന നടത്തി. കോണ്‍ഗ്രസ് നേതാക്കളായ പി.യു. മാത്യു,വി.കെ. സുരേന്ദ്രന്‍, മനോജ് എടപ്പാട്ടില്‍, ജിനു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അതിരമ്പുഴയില്‍ നടന്ന സദ് ഭാവന ദിനാചരണ ചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളായ പി.വി. മൈക്കിള്‍, കെ.ജി. ഹരിദാസ്, ജോ റോയി പൊന്നാറ്റില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.jpg)


0 Comments