ഭാരവാഹനങ്ങളില്‍ അപകടകാരികളായ ചരക്കുകളും അപായ സാധ്യതയുള്ള പദാര്‍ത്ഥങ്ങളും കയറ്റി കൊണ്ടു പോകുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഹസാര്‍ഡസ് ലൈസന്‍സ് എടുക്കുന്നതിനുo പുതുക്കുന്നതിനും വേണ്ടിയുള്ള പരിശീലന കേന്ദ്രമായ സേഫ് & സെക്യുര്‍ കാണക്കരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാണക്കാരി ആശുപത്രിപ്പടിയില്‍ പ്രവര്‍ത്തനമാരംഭിച്ച പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്, പഞ്ചായത്ത് മെമ്പര്‍മാരായ വി.ജി. അനില്‍കുമാര്‍, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, മാനേജിംഗ് ഡയറക്ടര്‍ വേണുഗോപാല്‍ പാലക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments