സാധാരണക്കാരന്റെ സാമ്പത്തിക ആശ്രയ കേന്ദ്രമായ സഹകരണ മേഖലയിലെ നിക്ഷേപ സുരക്ഷ ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് കേരള കോണ്‍ (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ഭരണ സമിതികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .കേരള കോണ്‍.(എം)ന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സഹകാരി ഫോറത്തിന്റെ കണ്‍വന്‍ഷന്‍ പാലായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം.പി.കേരള ബാങ്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാല്‍, പ്രൊഫ. ലോപ്പസ് മാത്യു, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന സമിതി സെക്രട്ടറി ജോസഫ് ചാമക്കാല, പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, പെണ്ണമ്മ ജോസഫ്, മാത്യു ആനി തോട്ടം, ടോബിന്‍.കെ.അലക്‌സ്, ലാലിച്ചന്‍ കുന്നിപറമ്പില്‍, എം.എം. എബ്രാഹം, തോമസ് മേല്‍വട്ടം, ഷാജി പാമ്പൂരി ,അഡ്വ.സിബി വെട്ടൂര്‍, ബേബി ഉഴുത്തു വാല്‍ ,ബൈജു ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments