കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ചു. സഹകരണമേഖലയില്‍ ജോലിചെയ്യുന്നവരുടെ മക്കള്‍ക്ക് കേപ് എന്‍ജിനീയറിംഗ് കോളേജുകളില്‍ ബിടെക് പഠനത്തിനായി നല്കിവരുന്ന ഇകെ നായനാര്‍ പ്രൊഫഷണല്‍ എജ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് തുകയാണ് 15000-ത്തില്‍ നിന്നും 30000 രൂപയായി വര്‍ധിപ്പിച്ചത്. കേപിന്റെ എല്ലാ എന്‍ജിനീയറിംഗ് കോളേജുകളിലും ബിടെക്കിന് സഹകരണജീനക്കാരുടെ മക്കള്‍ക്കായി 5 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 2 ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനവും പ്ലസ്ടു തലത്തില്‍ 85 ശതമാനം മാര്‍ക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വര്‍ഷവും 15000 രൂപ വിതം സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്നും കിടങ്ങൂര്‍ എന്‍ജനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.


.jpg)


0 Comments