കോട്ടയം എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍, തിരിഹൃദയ നഴ്‌സിംഗ് കോളേജ് എന്നിവര്‍ സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോട്ടയം ലയന്‍സ് ക്ലബ് 318ബി ഗവര്‍ണര്‍ ലയണ്‍ ഡോ. സണ്ണി വി സക്കറിയ ദേശീയ പതാക ഉയര്‍ത്തി. എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ. അനീസ് മുസ്തഫ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. തുടര്‍ന്ന് തിരുഹൃദയ കോളേജ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സി. കാതറൈന്‍ നെടുംപുറം, ഡയറക്ടര്‍ സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി..





0 Comments