Breaking...

9/recent/ticker-posts

Header Ads Widget

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനവും, മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷിക ആചരണവും



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനവും,  മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷിക ആചരണവും നടന്നു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം പൂര്‍ണ്ണമാകുന്നത് ബൗദ്ധികമായ അടിമത്തം ഇല്ലാതാകുമ്പോഴാണെന്ന്  മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ബൗദ്ധിക നിലവാരം ഉയര്‍ത്താന്‍ വായനയ്ക്കും കലാസ്വാദനത്തിനും കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ വി ആര്‍ ജയച്ചന്ദ്രന്‍ കുമാരനാശാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ പി രാജീവ് ചിറയില്‍ ,ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ എന്‍ ചന്ദ്രബാബു, എന്‍ അരവിന്ദാക്ഷന്‍ നായര്‍ ,കെ.ഒ ഷംസുദ്ദീന്‍ ,ജെസ്സി ജോയി , മീനടം ബാബു, എ.പി സുനില്‍  എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത കാഥികരായ  മുതുകുളം സോമനാഥ് ,വിനോദ് ചമ്പക്കര, മീനടം ബാബു പ്രശസ്ത ചിത്രകാരന്മാരായ ടി.എസ് പ്രസാദ്, ബിജി ഭാസ്‌കര്‍, ഗിരീഷ് കല്ലേലി, ദിനീഷ് പുരുഷോത്തമന്‍, മനു ഭാനു വിക്രമന്‍,സനോജ് പി, മനോജ് കുമാര്‍ എന്നിവരെ മന്ത്രി ആദരിച്ചു.




Post a Comment

0 Comments