സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ തല അവലോകനയോഗം കോട്ടയത്ത് നടന്നു. എസ്പിസി പദ്ധതി നിലവിലുള്ള സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍, ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്രപുരസ്‌കാരവും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിനെ ചടങ്ങിലാദരിച്ചു. ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഷാജു പോള്‍, സന്തോഷ് സുബിന്‍ പോള്‍ പ്രസാദ് , സി ജോണ്‍, ജയകുമാര്‍ ഡി വിവിധ സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍,എസ്.പി. സി ചാര്‍ജുള്ള അദ്ധ്യാപകര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവരുള്‍പ്പടെ 250 ഓളം ആളുകള്‍ പങ്കെടുത്തു.


.jpg)


0 Comments