Breaking...

9/recent/ticker-posts

Header Ads Widget

പത്ത് പേരെ ആക്രമിച്ച തെരുവ് നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു



കോട്ടയം തലയോലപ്പറമ്പില്‍ പത്ത് പേരെ ആക്രമിച്ച തെരുവ് നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.  തിരുവല്ലയിലെ പക്ഷി -മൃഗ രോഗനിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തലയോലപറമ്പ് ഉമ്മാംകുന്ന്, കോലത്താര്‍, സെന്റ് ജോര്‍ജ് പള്ളി പരിസരങ്ങളിലുള്ളവരെയാണ് നായ ആക്രമിച്ചത്. തലയോലപ്പറമ്പ് ഉമ്മാംകുന്നിലായിരുന്നു തെരുവ് നായയുടെ ആക്രമണത്തിന് തുടക്കം. പിന്നീട് പള്ളി ഭാഗത്തെ പാല്‍ സ്റ്റോറിനടുത്തെത്തിയ തെരുവ് നായ ഈ ഭാഗത്തുള്ളവരെയും ആക്രമിക്കുകയായിരുന്നു. നിരവധി വളര്‍ത്തു നായകളെയും കടിച്ചതായാണ് വിവരം.




Post a Comment

0 Comments