Breaking...

9/recent/ticker-posts

Header Ads Widget

നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍.



നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍. കുമാരനെല്ലൂര്‍ പാറക്കല്‍ വീട്ടില്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ സലിം (42) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തിരുവാതുക്കല്‍ മാണിക്കുന്നത്തുള്ള സബിയ എന്നയാളുടെ വീട്ടില്‍ കയറിയാണ് മോഷണം നടത്തിയത്. സബിയയുടെ വീട് പണി നടക്കുന്നിടത്ത്്  ഇന്നലെ ഉച്ചയോടുകൂടി വീടുപണിക്ക് വന്ന ആള്‍ ഊരി ഇട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പണം അപഹരിച്ച്് ഇയാള്‍ കടന്നു കളയുകയായിരുന്നു.് . തുടര്‍ന്ന് സബിയ വെസ്റ്റ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ കൂടാതെ ഗാന്ധിനഗര്‍, കുമരകം എന്നീ സ്റ്റേഷനുകളിലും നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ ആര്‍.പി, എസ്.ഐ ജയകുമാര്‍ കെ, സിപിഒ മാരായ വിഷ്ണു വിജയദാസ്, ഷാജിമോന്‍ സി.യു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments