വൈക്കത്ത് തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. ശനിയാഴ്ച വൈകിട്ട് ചെമ്പ് പോസ്‌റ്റോഫീസനു സമീപം 5 പേരെ തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച തലയോലപ്പറമ്പില്‍ സ്ത്രീകളടക്കം 10 പേരെ തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമാവുന്ന സാഹചര്യത്തില്‍ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുകയാണ്.





0 Comments