Breaking...

9/recent/ticker-posts

Header Ads Widget

വലവൂര്‍ ഗവ. യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു



വലവൂര്‍ ഗവ. യു.പി സ്‌കൂളില്‍  76-ാമത് സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. കരൂര്‍ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി വര്‍ഗീസ് മുണ്ടത്താനം പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ ദേശീയ പതാകയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു. മധുര പലഹാര വിതരണവും നടന്നു. വര്‍ണാഭമായ സ്വാതന്ത്ര്യദിന  റാലിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പി.ടി.എ, എസ്.എം.സി അംഗങ്ങളും പങ്കെടുത്തു. വലവൂര്‍ ഗവ.യുപി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ആര്‍.കെ വള്ളിച്ചിറ  സ്വാതന്ത്രൃ ദിന സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈ, പി.ടി.എ വൈസ് പ്രസിഡന്റ്  ബിന്നി, എസ്.എം.സി  ചെയര്‍മാന്‍ കെ.എസ് രാമചന്ദ്രന്‍, എം.പി.ടി.എ പ്രസിഡന്റ് റെജി, അദ്ധ്യാപികമാരായ പ്രിയ, ഷാനി, ഷീബ, അംബിക, അഷിത, റെക്‌സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments