കര്‍ഷകദിനത്തില്‍ കേരള കോണ്‍ഗ്രസ് എം സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തില്‍ വനിതാ കര്‍ഷകയെ ആദരിച്ചു. റിട്ട. അധ്യാപികയായ മുത്തോലി തെങ്ങുംതോട്ടത്തില്‍ റൂബി തോമസിനെയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നതിനൊപ്പം മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുകയും ചെയ്യുന്ന റൂബി തോമസിനെ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് ആദരിച്ചു. യോഗത്തില്‍ ജയ്‌സണ്‍ കുഴിക്കോടില്‍ അദ്ധ്യക്ഷത വഹിച്ചു. മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിന്‍. കെ.അലക്‌സ് കണ്ടനാട്ട്, പഞ്ചായത്ത് അംഗം രാജന്‍ മുണ്ടമറ്റം, പ്രൊഫ. സാബു.ഡി.മാത്യു, പി.ജെ.ആന്റണി, ജയ്‌സണ്‍ മാന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.





0 Comments