വൈസ്‌മെന്‍സ് ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണ്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുള്‍പ്പെടുന്ന സോണ്‍ 2 ലെ ക്ലബ്ബ് ഭാരവാഹികള്‍ക്കായുള്ള നേതൃത്വ പരിശീലന പരിപാടി നടന്നു. പാലാ റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ലഫ്റ്റനന്റ് റീജിയണല്‍ ഡയറക്ടര്‍ വൈസ്‌മെന്‍ ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു. റീജിയനല്‍ ഡയറക്ടര്‍ വൈസ്‌മെന്‍ പ്രൊഫ. കോശി തോമസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ സോണ്‍ 12 ന്റെ ഹാന്‍ഡ് ബുക്ക് ഡയറക്ടറിയുടെ പ്രകാശനകര്‍മ്മവും നടന്നു. വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ പ്രമുഖ പരിശീലകരായ അഡ്വ. ജേക്കബ് വര്‍ഗ്ഗീസ്,ഡോ. വിനോദ് രാജ്, ഡോ. രാജേഷ് വി, ശ്രീ. എ. വി. തോമസ്, ജേക്കബ് മാത്യു,പ്രൊഫ. കോശി തോമസ്, മാമന്‍ ജോര്‍ജ്ജ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. സാംസണ്‍ ഐസക്, ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ കെ. കെ. ചെറിയാന്‍ജി, ഡെയില്‍ പോള്‍, ഡോ. ഷെറി എം. ജോസഫ് എന്നിവര്‍ സോണ്‍ തല പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.





0 Comments