Breaking...

9/recent/ticker-posts

Header Ads Widget

എട്ട് നോമ്പ് ആചരണത്തിന് വ്യാഴാഴ്ച സമാപനമാകും



മരിയന്‍ ദേവാലയങ്ങളില്‍ എട്ട് നോമ്പ് ആചരണത്തിന് വ്യാഴാഴ്ച സമാപനമാകും. പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയാണ് എട്ട് നോമ്പ് ആചരണം നടക്കുന്നത്. ഉപവാസ പ്രാര്‍ത്ഥനകളുമായി എട്ട് നോമ്പ് ആചരിക്കുന്നവര്‍ വ്യാഴാഴ്ച നോമ്പ് തുറക്കും. തിരുവോണവും എട്ട് നോമ്പിന്റെ സമാപനവും ഒരേ ദിവസം എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മണര്‍കാട് പള്ളി, പാലാ ളാലം പള്ളി, കുറവിലങ്ങാട് പള്ളി തുടങ്ങിയ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ 8 നോമ്പ് സമാപനത്തോട് അനുബന്ധിച്ച് വിപുലമായ ചടങ്ങുകള്‍ നടക്കും. കുറവിലങ്ങാട് പള്ളിയില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. പാലാ ളാലം പഴയ പള്ളിയില്‍ ആഘോഷമായ തിരുനാള്‍ റാസ, നൊവേന, പ്രദിക്ഷണം എന്നിവ നടക്കും.




Post a Comment

0 Comments