Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററിന്റെ 54-ാം വാര്‍ഷികാഘോഷം നടന്നു



കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററിന്റെ 54-ാം വാര്‍ഷികാഘോഷം നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഷംഷാബാദ് രൂപത നിയുക്ത ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ഫാദര്‍ തോമസ് പടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. മേജര്‍ ആര്‍ച്ച ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, വിജയപുരം രൂപത ബിഷപ്പ് റവ ഡോ സെബാസ്റ്റിയന്‍ തെക്കെതെച്ചേതില്‍ എന്നിവര്‍ ഓണ്‍ലൈനില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എച്ച് മെഡിക്കല്‍ സെന്ററില്‍ പുതുതായി ആരംഭിക്കുന്ന ന്യൂറോ സയന്‍സ് വിഭാഗത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറൈന്‍ നെടുമ്പുറം,  നഗരസഭാദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, എന്നിവര്‍ പ്രസംഗിച്ചു. സെന്റ്്മാത്യൂസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അമലാ ജോസ് അദ്ധ്യക്ഷയായിരുന്നു. എസ്.എച്ച് ക്വയര്‍ ടീം ഗാനസന്ധ്യ അവതരിപ്പിച്ചു.




Post a Comment

0 Comments