അഖില കേരള വിശ്വകര്‍മ്മ സഭ കാണക്കാരി ശാഖയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു. കാണക്കാരി പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക് ഉദ്ഘാടനം നിര്‍വഹിച്ചു. സി കെ നാരായണന്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ കാണക്കാരി അരവിന്ദാക്ഷന്‍, മീനച്ചില്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡണ്ട് എം.കെ. മോഹനന്‍, കേരള വിശ്വകര്‍മ്മ മഹിളാസംഘം ജില്ലാ വൈസ് പ്രസിഡന്റ് ഷൈനി രാജു, സംഘടനാ ഭാരവാഹികളായ ഡോക്ടര്‍ എം.എന്‍. വിജയന്‍, സികെ സതീശന്‍, നെല്‍ജി മാത്തശ്ശേരില്‍, എന്‍ പി പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങങ്ങില്‍ ആദരിച്ചു. സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും ഇതോടനുബന്ധിച്ച് നടന്നു.
0 Comments