രാമപുരം അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച അലങ്കാര ഗോപുരത്തിന്റെ സമര്‍പ്പണം നടന്നു. ക്ഷേത്രം തന്ത്രി മുരളി നാരായണന്‍ നമ്പൂതിരി സമര്‍പ്പണം നിര്‍വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ മനോജ് ബി നായര്‍ക്ക് സ്വീകരണം നല്‍കി. ഭരതസ്വാമി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് പ്രസിഡണ്ട് വി.സോമനാഥന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഗോപുര ശില്‍പിയെയും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.പി നിര്‍മ്മലന്‍, ദേവസ്വം മാനേജര്‍ തങ്കപ്പന്‍ വാഴയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രശസ്തമായ നാലമ്പലങ്ങളില്‍ ഉള്‍പ്പെടുന്ന ക്ഷേത്രമാണ് അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം.
0 Comments