Breaking...

9/recent/ticker-posts

Header Ads Widget

വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് പേവിഷബാധ കുത്തിവെയ്പും, തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സും നിര്‍ബന്ധമാക്കുന്നു



വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് പേവിഷബാധ കുത്തിവെയ്പും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സും നിര്‍ബന്ധമാക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു. കടുത്തുരുത്തി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പ്രതിരോധ കുത്തിവയ്പുകള്‍ നടത്തുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഓരോ വാര്‍ഡിലും 5 കേന്ദ്രങ്ങളില്‍ 13 മുതല്‍ 15 വരെയാണ് വാക്‌സിനേഷന്‍ ക്യാമ്പ്.  നീണ്ടൂര്‍ പഞ്ചായത്തില്‍ 14 മുതല്‍ 16 വരെ കൈപ്പുഴ മൃഗാശുപത്രിയില്‍ കുത്തിവയ്പ് നടത്തും. കിടങ്ങൂര്‍ പഞ്ചായത്തില്‍ സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തും. രാവിലെ 9 മുതല്‍ ഉച്ചയക്ക് 1 വരെ മൃഗാശുപത്രിയില്‍ വാക്‌സിനേഷന് സൗകര്യമൊരുക്കിയതായി വെറ്ററിനറി സര്‍ജ്ജന്‍ അറിയിച്ചു.




Post a Comment

0 Comments