അതിരമ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് കാറിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. ഓണംതുരുത്ത് കൊല്ലംപറമ്പില്‍ കെ.കെ റെജി എന്ന 45-കാരനാണ് മരണമടഞ്ഞത്. മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് ബോധരഹിതനായ റെജിയെ 15 മിനിട്ടിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.





0 Comments