Breaking...

9/recent/ticker-posts

Header Ads Widget

കടലക്കച്ചവടക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.



കടയുടെ പിന്നില്‍ നിന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്ത കടലക്കച്ചവടക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. അതിരമ്പുഴ ഞൊങ്ങിണിക്കവല താന്നിക്കല്‍ മനു എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ പള്ളി മൈതാനത്ത് കടലക്കടയുടെ പിന്നില്‍ നിന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത കച്ചവടക്കാരനായ ഷിബുവിനെയാണ് ഇയാള്‍ ചില്ലുഗ്ലാസ് ഉപയോഗിച്ച് തലക്കടിച്ചത്. ഏറ്റുമാനൂര്‍ എസ്.ഐ പ്രശോഭ്, എ.എസ്.ഐ പ്രദീപ്, സി.പി.ഒ.-മാരായ സജി പി.സി, പ്രവീണ്‍ പി നായര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.




Post a Comment

0 Comments