അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ വ്യാകുലമാതാവിന്റെ ദര്‍ശനത്തിരുനാളിന് കൊടിയേറി. വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തില്‍ കൊടിയേറ്റി. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ. സേവ്യര്‍ പുത്തന്‍പുരച്ചിറ തൈക്കളം, ഫാ. ആന്‍ഡ്രൂസ് കുന്നത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൊടിയേറ്റിനെ തുടര്‍ന്ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പ്രസംഗം എന്നിവയും നടന്നു.പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. 7.45ന് വിശുദ്ധ കുര്‍ബാന, പ്രസംഗം. 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം എന്നിവയ്ക്ക് ഫാ. സിറിയക്ക് കോട്ടയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.വൈകിട്ട് 5.15ന് ഫാ. മാത്യു ചക്കാലയ്ക്കല്‍ സിഎംഐ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.തുടര്‍ന്ന് വലിയപള്ളിയില്‍ നിന്ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം ചെറിയപള്ളി ചുറ്റി വലിയപള്ളിയിലെത്തി സമാപിക്കും. തുടര്‍ന്ന് കൊടിയിറക്ക്, ആകാശ വിസ്മയം എന്നിവ നടക്കും. പ്രസുദേന്തി ജോസ് ജോസഫ് ഓലപ്പുരയ്ക്കല്‍, ടോമി സെബാസ്റ്റ്യന്‍ ചക്കാലയ്ക്കല്‍, റ്റി.ജെ. മാത്യു തേക്കുനില്‍ക്കുംപറമ്പില്‍,ജോണി മാത്യു പണ്ടാരക്കളം, റോബിന്‍ ജോസഫ് ആലഞ്ചേരിമാനാട്ട്, ഡീക്കന്‍ ബോണി മൂങ്ങാമാക്കല്‍ തുടങ്ങിയവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.





0 Comments