മരങ്ങാട്ടുപിള്ളി സ്‌നേഹധാര ഓട്ടോ ബ്രദേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. കഴിഞ്ഞ 5 വര്‍ഷക്കാലമായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികള്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കോളര്‍ഷിപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി ഇമ്മാനുവല്‍ നിര്‍വഹിച്ചു. രോഗികള്‍ക്കുള്ള സഹായം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ പുളിക്കീല്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന്‍ പ്രതിഭകളെ ആദരിച്ചു. മരങ്ങാട്ടുപിള്ളി എസ്എച്ചഒ അജേഷ്‌കുമാര്‍ ഓണക്കിറ്റ് വിതരണം നിര്‍വഹിച്ചു. പ്രസിഡന്റ് ജോയി തോമസ് പുറത്തേട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് പി.വി, ബിജോ ടിഎം, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ടീയകക്ഷി പ്രതിനിദികല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മല്‍സരങ്ങളും നടന്നു.
0 Comments