Breaking...

9/recent/ticker-posts

Header Ads Widget

അമൃത് വര്‍ഷ സ്‌ക്കോളര്‍ഷിപ്പിന്റെ ഉദ്ഘാടനവും, അക്ഷരജ്യോതി അവാര്‍ഡ് സമര്‍പ്പണവും



ലോകത്ത് തന്നെ ആദ്യമായി പ്രാഥമിക വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയാക്കി മാറ്റിയത്  തിരുവിതാംകൂര്‍ രാജവംശമാണെന്ന്  രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ റാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പറഞ്ഞു.  വൈക്കം ശ്രീ മഹാദേവ കോളേജില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ 75 അമൃത് വര്‍ഷ  സ്‌ക്കോളര്‍ഷിപ്പിന്റെ ഉദ്ഘാടനവും അക്ഷരജ്യോതി അവാര്‍ഡ് സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തമ്പുരാട്ടി. എഴുത്തുകാരന്‍ സജിത് മോഹന് അക്ഷരജ്യോതി പുരസ്‌ക്കാരം സമര്‍പ്പിച്ചു. കുതിരപ്പക്ഷി എന്ന നോവലിനാണ് അവാര്‍ഡ് ലഭിച്ചത്. കോളേജ് ഡയറക്ടര്‍ പി ജി എം നായര്‍ കാരിക്കോട് ആമുഖ പ്രഭാഷണം നടത്തി. ടി ആര്‍ എസ് മേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ കെ ജെ മാത്യു സ്‌ക്കോളര്‍ഷിപ്പ് പ്രഖ്യാപനം നടത്തി.   വായനാദിന ക്വിസ് മത്സര വിജയികള്‍, അക്ഷരജ്യോതി വിജയികള്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു




Post a Comment

0 Comments