മഹാത്മാ അയ്യങ്കാളിയുടെ 159-ാമത് ജയന്തിയാഘോഷം കെ.പി.എം.എസ് മീനച്ചില്‍ യൂണിയന്റെ നേത്യത്വത്തില്‍ സെപ്റ്റംബര്‍ 9 ന് പാലായില്‍ നടക്കും. സാംസ്‌ക്കാരിക ഘോഷയാത്ര, സാംസ്‌ക്കാരിക സമ്മേളനം തുടങ്ങിയ വിപുലമായ പരിപാടികളും ഇതേടൊപ്പം നടക്കും. രാവിലെ 9 മണിക്ക് ശാഖാ കേന്ദ്രങ്ങളില്‍ അയ്യന്‍കാളിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, മധുരപലഹാര വിതരണവും നടത്തും. 3.30 ന് പാല കൊട്ടാരമറ്റം സ്റ്റാന്റില്‍ നിന്നും വാദ്യമേളങ്ങളുടെയും, നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ സാംസ്‌ക്കാരിക ഘോഷയാത്ര ആരംഭിച്ച് ളാലം ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മാണി സി.കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് എം.കെ.ബിന്ദുമോള്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാര്‍ ജന്മദിന സന്ദേശം നല്‍കും. നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറക്കര, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോള്‍ ജേക്കബ്, ഒ.പി.എ സലാം, പി.എം. ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ ഭാരവാഹികളായ കെ.കെ കൃഷ്ണകുമാര്‍, എം.കെ ബിന്ദുമോള്‍, ബിനീഷ് ഭാസ്‌കര്‍, രമേശന്‍ മേക്കനാമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments