വിദ്യാര്‍ത്ഥികള്‍ക്ക് നൂതന ആശയങ്ങള്‍ പ്രയോജനപ്പെടുത്തി മികവ് തെളിയിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസ സൗകര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ജോസ് കെ മാണി എംപി. ദേശീയ നിലവാരത്തിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോട്ടയം ജില്ലയില്‍ ആരംഭിക്കാന്‍ കഴിഞ്ഞതായും എംപി പറഞ്ഞു. മരങ്ങാട്ടുപിള്ളിയില്‍ സര്‍വീസ് സഹകരണബാങ്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള എബ്രഹാം മാത്യു സ്മാരക പുരസ്‌കാരം സി. റോസ് വൈപ്പനയ്ക്ക് എംപി സമര്‍പ്പിച്ചു.
0 Comments