കിഴതടിയൂര്‍ ഭാവന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷങ്ങള്‍ ഉദ്ഘാടനം കിഴടതടിയൂര്‍ പള്ളി വികാരി ഫാദര്‍ തോമസ് പനയ്ക്കകുഴി നിര്‍വഹിച്ചു, നഗരസഭ മുന്‍ കൗണ്‍സിലര്‍ ആന്റണി മാളിയേക്കല്‍ അധ്യക്ഷനായിരുന്നു, നഗരസഭ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ജോബ് അഞ്ചേരില്‍, ജോജോ കുഴിയന്‍പ്ലാക്കല്‍, റെജി, വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങളും നടന്നു.
0 Comments