Breaking...

9/recent/ticker-posts

Header Ads Widget

കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി



സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. പള്ളിക്കത്തോട് ആനിക്കാട് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസാണ് വിജിലന്‍സിന്റെ പിടിയിലായത്. ആനിക്കാട് സ്വദേശിയുടെ പട്ടയഭൂമി പോക്കുവരവ് ചെയ്യുന്നതിനായി പതിനയ്യായിരം രൂപയാണ് വില്ലേജോഫീസര്‍ ആവശ്യപ്പെട്ടത്. ഒന്നര മാസത്തോളം നടപടി വൈകിപ്പിച്ചതിനു ശേഷമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുക്കളായി പണം നല്‍കിയ അപേക്ഷകന്‍ ബാക്കിയുള്ള പണം വില്ലേജോഫീസര്‍ ആവശ്യപ്പെട്ടതോടെയാണ് വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിജിലന്‍സ് നല്‍കിയ രാസവസ്തു പുരട്ടിയ നോട്ട് വില്ലേജോഫീസില്‍ വച്ച് കൈമാറിയ ശേഷമാണ് അറസ്റ്റ് നടന്നത്. വിജിലന്‍സ് ഡിവൈഎസ്പി പി.ആര്‍ രവികുമാര്‍, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ രമേഷ്, എസ്‌ഐമാരായ തോമസ്, സുരേഷ് കുമാര്‍, സ്റ്റാന്‍ലി തോമസ്, എഎസ്‌ഐമാരായ ബേസില്‍ ഐസക്, അനില്‍കുമാര്‍, രഞ്ജിനി കെ.പി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




Post a Comment

0 Comments