പാലാ ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ബിജു മോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ മല്‍സരങ്ങളും ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു. വടംവലി, കസേരകളി, മിഠായി പറെുക്കല്‍, പൊട്ടുതൊടല്‍ തുടങ്ങിയ മല്‍സരങ്ങള്‍ ആവേശം പകര്‍ന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷാജി പി നായര്‍, റിട്ട ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ എന്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
0 Comments