പാലാ പൊന്‍കുന്നം റൂട്ടില്‍ ഏഴാംമൈലില്‍ നിയന്ത്രണം വിട്ട പിക്കപ് മതിലിലിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. റാന്നിയില്‍ മല്‍സ്യ വിപണനം നടത്തുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഫിലിപ്പിനും സഹായിക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. മത്സ്യവുമായി പോകുനതിനിടയിലാണ് അപകടം. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
0 Comments