Breaking...

9/recent/ticker-posts

Header Ads Widget

റബര്‍ സ്റ്റാമ്പ് ആയി ഇരിക്കുകയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍



ഗവര്‍ണര്‍ എന്ന നിലയിലും ചാന്‍സലര്‍ എന്ന നിലയിലും റബര്‍ സ്റ്റാമ്പ് ആയി ഇരിക്കുകയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമവും ഭരണഘടനയും കീഴ് വഴക്കങ്ങളും അനുസരിച്ച് മാത്രമെ ബില്ലുകളില്‍ ഒപ്പിടുകയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല. യോഗ്യതയില്ലാത്തവര്‍ക്ക് സര്‍വകലാശാലകളില്‍ നിയമനം നല്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിന് നിയമനം കിട്ടുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. എംജി സര്‍വകലാശാല കാമ്പസില്‍ രാഷ്ട്രീയകക്ഷികളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിനും ഭരണകക്ഷിക്കും എതിരെ തുറന്ന പോരിനാണ് ഗവര്‍ണര്‍ ഒരുങ്ങുന്നത്.




Post a Comment

0 Comments