രാമപുരം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണച്ചന്ത പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. പൊതുവിപണിയേക്കാള്‍ വില കുറച്ച് നാടന്‍ പച്ചക്കറികളും അനുബന്ധസാധനങ്ങളും വിപണിയില്‍ ലഭ്യമാണ്. ഓണം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ പ്രജിത പ്രകാശ്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments