Breaking...

9/recent/ticker-posts

Header Ads Widget

ഗ്രാന്‍ഡ് ഫുഡ് പാര്‍ക്ക് മുണ്ടാങ്കലില്‍ പ്രവര്‍ത്തനം ആരംഭിച്ചു



രുചി വൈവിധ്യങ്ങളുമായി ഗ്രാന്‍ഡ് ഫുഡ് പാര്‍ക്ക് മുണ്ടാങ്കലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവിത്താനം അല്ലാപ്പാറ റോഡില്‍ കരൂര്‍ പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് കെട്ടിടത്തില്‍ ആരംഭിച്ച ഫുഡ് പാര്‍ക്ക് മാണി സി കാപ്പന്‍ എംഎല്എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മജ്ഞു ബിജു ഭദ്രദീപപ്രകാശനം നിര്‍വഹിച്ചു. കെഎച്ച്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, കരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന ജോണ്‍, കടനാട് പഞ്ചായത്ത് അംഗം വി.ജി സോമന്‍, പാലാ നഗരസഭാ അംഗം ബിനു പുളിക്കക്കണ്ടം, ബെന്നി മുണ്ടത്താനം, ലാലിച്ചന്‍ ജോര്‍ജ്ജ്, സണ്ണി ഡേവിഡ്, ബെന്നി മൈലാടൂര്‍, അഡ്വ സന്തോഷ് മണര്‍കാട്, ബിനീഷ് ചൂണ്ടച്ചേരി, ബിബിന്‍ തോമസ്, പ്രൊപ്രൈറ്റര്‍ രാജന്‍ വി.ജി തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments