രുചികരമായ ഓണപ്പായസങ്ങളുമായി മീനച്ചില്‍ ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പായസമേള. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ അത്തം മുതലാരംഭിച്ച പായസമേളയില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പായസമേളയില്‍ നിന്നുള്ള ലാഭം പാലാ ജനറലാശുപത്രിയില്‍ വീല്‍ചെയര്‍ വാങ്ങുന്നതിനായി നല്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് സന്തോഷ് മണര്‍കാട് പറഞ്ഞു. സൊസൈറ്റി ഭാരവാഹികളായ ഷാജി പന്തപ്ലാക്കല്‍, ജോണ്‍സി നോബിള്‍ ബിജു വാതല്ലൂര്‍, കെപി രാജന്‍, സതീഷ് മണര്‍കാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.
0 Comments