കാഞ്ഞിരപ്പാറ പ്രതീക്ഷാ റസി. വെല്‍ഫയര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റസി. വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്്ഥാന പ്രസിഡന്റ് ജോബ് അേേഞ്ചരി മുഖ്യപ്രഭാഷണം നടത്തി. അസോ. പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി വിഎസ് അധ്യക്ഷനായിരുന്നു. മല്‍സരവിജയികള്‍ക്കുള്ള പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍ ശ്രീകല, സിബിന്‍ പി.ബി, ജോബന്‍ ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.
0 Comments