റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ട് നാളേറെയായിട്ടും അടച്ചറോഡ് തുറക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന് ആക്ഷേപം. മണര്‍കാട് പട്ടിത്താനം ബൈപ്പാസ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ കിഴക്കേനട റോഡ് അടച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയാവുകയും വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങുകയും ചെയ്തിട്ടും റോഡ് അടച്ചതായി സൂചിപ്പിക്കുന്ന ബോര്‍ഡ് നീക്കം ചെയ്തിട്ടില്ല. പ്രദേശവാസികള്‍ മാത്രമാണ് ഇപ്പോള്‍ റോഡ് ഉപയോഗിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ നിന്നുമെത്തുന്നവര്‍ റോഡ് ക്ലോസ്ഡ് ബോര്‍ഡ് കണ്ട് വഴി മാറി പോകുന്ന സ്ഥിതിയാണുള്ളത്.
0 Comments