ഏറ്റുമാനൂര്‍ നഗരസഭയുടെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വയോമിത്രം അംഗങ്ങളടക്കമുള്ളവര്‍ പങ്കെടുത്ത ആഘോഷ് 2022 പരിപാടിയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂള്‍ ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് അധ്യക്ഷയായിരുന്നു. സ്വപ്നങ്ങള്‍ കുട ചൂടുമ്പോള്‍ എന്ന പേരില്‍ പുതുതായി പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മാവേലിയും പൂക്കളുമായി വര്‍ണാഭമായ ഓണപരിപാടികളോടനുബന്ധിച്ച് ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ഡോ ജോസ് ജോസഫ് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. വൈസ് ചെയര്‍മാന്‍ കെ.ബി ജയമോഹന്‍, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ അജിത ഷാജി, ബീന ഷാജി, വി.എസ് വിശ്വനാഥന്‍, വിജി ജോര്‍ജ്, ഡോ എസ് ബീന, നഗരസഭാംഗം ഇ.എസ് ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments