ആണ്ടൂര്‍ ദേശീയ വായനശാലയുടെ ഓണാഘോഷ സമാപനവും വിവിധ മല്‍സരങ്ങളുടെ സമ്മാനവിതരണവും നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് എഎസ് ചന്ദ്രമോഹനന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ബി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യദിന ക്വിസ്, ഉത്രാടദിന വീട്ടുമുറ്റപ്പൂക്കളമല്‍സരം, കവിതാ രചനാ മല്‍സരം തുടങ്ങിയവയുടെ സമ്മാനവിതരണവും നടന്നു.
0 Comments