കോട്ടയം വെസ്റ്റ് ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് ഓണച്ചങ്ങാതി കൂട്ടായ്മ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഭിന്നിശേഷിക്കാരനായ ഹോം ബേസ്ഡ് സ്റ്റുഡന്റ് ആല്‍വിന്‍ തോമസിന്റെ വസതിയിലാണ് വേറിട്ട ഓണാഘോഷം നടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആല്‍വിന്റെ വീട്ടില്‍ പൂക്കളമൊരുക്കി. ഓണപ്പാട്ടുകളും ആര്‍പ്പും കുരവയുമായാണ് ഓണാഘോഷം നടന്നത്. പിടിഎ പ്രസിഡന്റ് വിപി സിജിലാല്‍ ബിആര്‍പി രേണുക പി, ഐഇഡിസി ഇന്‍ ചാര്‍ജ്ജ് അരവിന്ദ്, പികെ രാധിക, അതുല്യ തുടങ്ങിയവര്‍ നേതൃത്വം നല്കി. ആല്‍വിനെ വീട്ടിലെത്തി പഠിപ്പിക്കുന്ന പ്രതിഭ ടീച്ചറും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
0 Comments