കോട്ടയം പാമ്പാടിയില്‍ പേവിഷബാധ ലക്ഷണങ്ങളോടെ പോത്ത് ചത്തു. പാമ്പാടി വെള്ളൂര്‍ പന്തമാക്കല്‍ രതീഷ് കുമാറിന്റെ ഒന്നര വയസ് പ്രായമുള്ള പോത്താണ് ചത്തത്. 15 ദിവസം മുമ്പ് പോത്തിനെ പേ സംശയിക്കുന്ന നായ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പോത്തു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി ഏറെ മോശമാവുകയും വായില്‍ നിന്ന് നുരയും പതയും അടക്കമുള്ള മറ്റു ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ പോത്ത് ചത്തു. പോലീസും, മറ്റ് അധികൃതരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പോത്തിന് പേ വിഷ സ്ഥിരീക്കുന്നതു ബന്ധപ്പെട്ട് പരിശോധന നടത്തും.
0 Comments