പാലായില്‍ തിരുവോണദിനത്തില്‍ ഒഴിവായത് വന്‍ദുരന്തം. പാലാ പുലിയന്നൂര്‍ കാണിക്കവഞ്ചി ജംഗ്ഷനിലാണ് കാര്‍ അപകടത്തില്‍പെട്ടത്. തിരുവോണസദ്യ പാഴ്‌സല്‍ വിതരണത്തിനായി പോയ കാറാണ് ഡ്രൈവര്‍ ഉറങ്ങി പോയിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടത്. ബൈപ്പാസ് റോഡില്‍ നിന്നും വാഹനങ്ങള്‍ ഏറ്റുമാനൂര്‍ റോഡിലേയ്ക്ക് പ്രവേശിക്കുന്നിടത്തെ പാലത്തിലായിരുന്നു അപകടം. കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് നിന്നത്. വാഹനം അല്‍പം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ കാര്‍ തോട്ടില്‍ പതിക്കുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാറോടിച്ചിരുന്നയാള്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തോട്ടില്‍ സാമാന്യം വെള്ളമുണ്ടായിരുന്നതിനാല്‍ കാര്‍ തോട്ടിലേയ്ക്ക് വീണാല്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു.
0 Comments